വിനോദ സഞ്ചാരികൾക്ക് കഞ്ചാവ് വിൽപന രണ്ട്​ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തൃപ്രയാർ: ഒഴിവ് ദിവസം ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിൽക്കുന്നതിനായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കഴിമ്പ്രം സ്വദേശികളായ പുന്നപ്പിള്ളി വീട്ടിൽ ധനീഷ് (26), പള്ളത്തുവീട്ടിൽ അഖിൽ (26) എന്നിവരാണ് തൃപ്രയാർ എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. ബസ്സ്റ്റാൻഡിന് സമീപത്ത് ബൈക്കിൽ കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരെയും കസ്്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. തൃപ്രയാർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് കഴിഞ്ഞ മാസം വലപ്പാട് പൊലീസ് പല തവണയായി 20 കിലോ കഞ്ചാവും വിൽപനക്കാരായ ഒമ്പതുപേരേയും പിടികൂടിയിരുന്നു. ഇതോടെ തൃപ്രയാർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർമാരായ എസ്. കൃഷ്ണകുമാർ, ടി.ആർ. ഹരിനന്ദൻ, പ്രിവൻറിവ് ഓഫിസർ പി.യു. ബെന്നി, സി.ഇ.ഒ അബ്ദുൽ ജബ്ബാർ, കെ.വി. രാജേഷ്, ജെയ്സൺ ദേവസ്സി, വി.ജി. ഗിരീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.