മഹല്ല് ശാക്തീകരണ സംഗമം

ചെന്ത്രാപ്പിന്നി: എസ്.വൈ.എസ് ചാമക്കാല മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്‌ മഹല്ല് പ്രസിഡൻറ് പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് ഹുദവി വല്ലപ്പുഴ, എം.എ. അബ്ദുൽ സലാം, ടി.എം. ഹൈദർ, റഷാദ് ഹുദവി, മുജീബ് റഹ്മാൻ ദാരിമി, സി.എച്ച്.എം. ഫൈസൽ ബദ്രി, തൗഫീക്ക് വാഫി, അലി അക്ബർ ലത്വീഫി എന്നിവർ സംസാരിച്ചു. പെരിഞ്ഞനം ഈസ്റ്റ് യു.പി സ്കൂൾ വാർഷികം പെരിഞ്ഞനം: ഈസ്റ്റ് യു.പി. സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക പി.ആർ. വിജയ ലക്ഷ്മിക്ക് യാത്രയയപ്പും നൽകി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി ഉപഹാര സമർപ്പണം നടത്തി. മതിലകം ബി.പി.ഒ ടി.എസ്. സജീവൻ, സ്കൂൾ മാനേജർ ഇ.ആർ. ഷാജി, വി.ബി. പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ഹേമലത രാജ്കുട്ടൻ, പഞ്ചായത്തംഗങ്ങളായ പി.എ. സുധീർ, ദിലീപ് കരുവത്തിൽ, ബിന്ദു വാലിപറമ്പിൽ, കെ.എസ്. സുപ്രിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.