സി.പി.എം സംസ്ഥാന സമ്മേളനം: കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരം കോർപറേഷന്‍ സ്റ്റേഡിയത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജന്‍, കെ.വി. ഹരിദാസ്, തൃശൂര്‍ ഏരിയ സെക്രട്ടറി കെ. രവീന്ദ്രന്‍, സെവന്‍സ് ഫുട്‌ബാള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ മലപ്പുറം, ഡി.എഫ്.എ ജില്ല സെക്രട്ടറി ഡേവീസ് മൂക്കന്‍, മലപ്പുറം ജില്ല സെക്രട്ടറി സുരേന്ദ്രന്‍, കേരള ഫുട്‌ബാള്‍ ടീം പരിശീലകന്‍ പീതാംബരന്‍, മുന്‍ ഫുട്‌ബാള്‍ താരവും റിട്ട. മലപ്പുറം എസ്.പിയുമായ യു. അബ്ദുൽ കരീം എന്നിവര്‍ സംസാരിച്ചു. കായിക വിഭാഗം ജില്ല ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ ബാബു എം. പാലിശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.