സി.പി.എമ്മിെൻറ ചൂണ്ടയിൽ മാണി കൊത്തുമെന്ന് കരുതുന്നില്ല -അനൂപ് ജേക്കബ് എം.എൽ.എ തൃശൂർ: സി.പി.എമ്മിെൻറ ചൂണ്ടയിൽ ജനതാദൾ കൊത്തിയതുപോലെ, കെ.എം. മാണി കൊത്തുമെന്ന് കരുതുന്നില്ലെന്ന് അനൂപ് ജേക്കബ് എം.എൽ.എ. കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.ആർ. ഗിരിജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോണി സെബാസ്റ്റ്യൻ, ഏഴുകോൺ സത്യൻ, പി.എം. ഏലിയാസ്, സോമൻ കൊളപ്പാറ, വി.കെ. വസന്തൻ, പി.പി. ജെയിംസ്, പോൾസൺ ആലപ്പാട്ട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി പി.എം. ഏലിയാസ്, വൈസ് പ്രസിഡൻറായി ടി.എം. ദിവാകരൻ, പി.പി. ജെയിംസ് എന്നിവരെയും ജനറൽ സെക്രട്ടറിമാരായി സോമൻ കൊളപ്പാറ, പോൾസൺ ആലപ്പാട്ട്, വി.കെ. വസന്തൻ, സി.കെ. ശോഭകുമാർ, ഷാജു വടക്കൻ, ശക്തിധരൻ എടമുട്ടം, സി.എം. ബാലസുന്ദരൻ, ജോൺ ആടുപാറ എന്നിവരെയും ട്രഷററായി സുധ ഗോവിന്ദനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.