യു.ഡി.എഫിലുള്ള ജനതാദൾ യുവിന് ജില്ല കമ്മിറ്റിയായി

തൃശൂർ: ജനതാദൾ യുവിലെ യുഡി.എഫ് അനുകൂല വിഭാഗത്തിന് ജില്ല കമ്മിറ്റിയായി. പി.എൻ. ഷാജിയെ പ്രസിഡൻറായും കോർപറേഷൻ മുൻ കൗൺസിലർ രേഖ സുരേന്ദ്രനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. പുതുക്കാട്, നാട്ടിക, വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡൻറുമാരായ മോഹനൻ, സന്തോഷ്കുമാർ, മനോജ് കടമ്പോട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജോൺ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ സെക്രട്ടറിയായിരുന്ന ആർ.ബി. അൻവർ സംസാരിച്ചു. പ്രധാന നേതാക്കളാണ് പങ്കെടുത്തതെന്നും ജില്ലയിൽ കൂടുതൽ പേർ തങ്ങൾക്കൊപ്പമാണെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.