കുന്നംകുളം: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച മൂന്നംഗ സംഘത്തെ കുന്നംകുളം പൊലീസ് പിടികൂടി. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മലപ്പുറം തിരൂർ ബി.പി അങ്ങാടി ആലി കുന്നത്ത് അസ്‌ലമിനെയാണ് (19) എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. വയനാട് വൈത്തിരി സ്റ്റേഷൻ പരിധിയിലെ തളിപ്പുഴയിൽ വീട്ടിനു മുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് യുവാക്കൾ പിടിയിലായത്. കെ.എൽ 55 ഐ 3707 വ്യാജ നമ്പർ പതിച്ച ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട് വാഹന പരിശോധനക്കിടെ സംശയാസ്പദമായി പിടികൂടുകയായിരുന്നു. തിരൂരിൽ നിന്ന് എറണാകുളം ലക്ഷ്യമിട്ടാണ് മൂവർ സംഘം ബൈക്കിൽ കുന്നംകുളത്ത് എത്തിയത്. ചോദ്യം ചെയ്തതിൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് മോഷ്ടിച്ച വാഹനമാണെന്ന് മനസ്സിലായത്. കഴിഞ്ഞ മാസമാണ് വയനാട് നിന്ന് ബൈക്ക് മോഷണം പോയത്. അറസ്റ്റിലായ അസ്‌ലം പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.