ഒ​​രുമനയൂർ ലോക്കിന്​ പുനർജന്മം

ചാവക്കാട്: ചരിത്ര പ്രാധാന്യമുള്ള ഒരുമനയൂര്‍ ലോക്കി​െൻറ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ചേറ്റുവ പുഴയിലെ ഉപ്പ് വെള്ളം കനോലി കനാലിലൂടെ വടക്കൻ മേഖലയിലേക്ക് കയറുന്നത് തടയാൻ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഒരുമനയൂര്‍ ലോക്ക് വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്നു. കാലപ്പഴക്കം കൊണ്ട് ലോക്ക് തകരാറിലായതിനാൽ കനോലി കനാലിലേക്ക് ഉപ്പ് വെള്ളം കയറാൻ തുടങ്ങി. കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ കിണറുകള്‍, കുളങ്ങള്‍, പാടങ്ങള്‍, കായലുകള്‍, ചെറുതോടുകള്‍ എന്നിവയിലെ വെള്ളത്തിന് ഉപ്പ് രുചിയായി. ആയിരക്കണക്കിനു കുടുംബങ്ങൾ ഇതോടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടി. ഇതോടൊപ്പം പാടങ്ങളിലും ഉപ്പ് വെള്ളം കയറി. ചേറ്റുവ മുതല്‍ അണ്ടത്തോട് വരെ പ്രദേശങ്ങളിലെ നെൽ കൃഷിയെ അത് ബാധിച്ചു. ലോക്ക് തരാറിലായി 20 വർഷത്തിനുള്ളിൽ മേഖല ഉപ്പ് വെള്ളം കയറി നശിച്ചു. കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ഒരുമനയൂര്‍ ലോക്കി​െൻറ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അബൂബക്കർ ഹാജിയുടെ പരാതിയെ തുടര്‍ന്ന് ലോക്കി​െൻറ അറ്റകുറ്റപ്പണിക്കായി ജലസേചന വകുപ്പ് 44.80 ലക്ഷം രൂപ അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.