പൊലീസ് മോഷ്​ടാക്കളായെന്ന് സി.പി.ഐ

ഗുരുവായൂർ: കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഹോണും ബാറ്ററിയും കണ്ണാടിയുമെല്ലാം പൊലീസ് മോഷ്ടിച്ചെന്ന് സി.പി.ഐ. ചാവക്കാട് പൊലീസിനെതിരെയാണ് സി.പി.ഐ ആരോപണം ഉന്നയിച്ചത്. പാർട്ടി ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പങ്കെടുത്ത യോഗമാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ നവംബർ രണ്ടിന് എ.ഐ.വൈ.എഫ്,- എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങളുടെ ഹോൺ, ബാറ്ററി, കണ്ണാടി തുടങ്ങിയവ മോഷ്ടിക്കപ്പെട്ടതായാണ് ആരോപണം. രണ്ട് ദിവസം മുമ്പാണ് കോടതി ഉത്തരവ് പ്രകാരം വാഹനങ്ങൾ വിട്ടുകിട്ടിയത്. ഉപകരണങ്ങൾ നഷ്ടപ്പെട്ടത് പൊലീസി​െൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും കണ്ടില്ലെന്ന് നടിച്ചതായും ആരോപണമുണ്ട്. സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച കസ്റ്റഡി വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതിന് പൊലീസ് സമാധാനം പറയണം. പൗര​െൻറ സ്വത്തിന് സംരക്ഷണം നൽകേണ്ട പൊലീസ് മോഷ്ടാക്കളായി മാറിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എക്സിക്യുട്ടീവ് അംഗം കെ.കെ. സുധീരൻ, മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കസ്‌റ്റഡിയിലെടുത്ത്‌ മര്‍ദിച്ചുവെന്നാരോപിച്ച് നവംബർ രണ്ടിന് എ.ഐ.വൈ.എഫ്,- എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ പൊലീസ് ലാത്തിചാർജ് നടത്തിയിരുന്നു. സംഭവത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിമാരുൾെപ്പടെ 12 പേർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് മേഖലയിൽ സി.പി.ഐ ഹർത്താലും നടത്തി. സി.പി.ഐയുടെ ആവശ്യത്തെ തുടർന്ന് എസ്.ഐയെ സ്ഥലം മാറ്റുകയും ചെയ്തു. വൈദ്യുതി മുടങ്ങും ചാവക്കാട്: ലൈനിൽ അറ്റകുറ്റപ്പണിയുള്ളതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ നാല് വരെ പഞ്ചാരമുക്ക്, ഡോബി പടി, അങ്ങാടിത്താഴം, ജൂതൻബസാർ, പാലയൂർ ചർച്ച്, ജയന്തി റോഡ്, തെക്കൻ പാലയൂർ, ചക്കംകണ്ടം, കണ്ണിക്കുത്തി, സഹകരണ റോഡ്, അമൃത സ്കൂൾ, അനു ഗ്യാസ് റോഡ് മേഖലകളിൽ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.