നാട്ടുകാർ കൈകോർത്തു; മധുരക്കുളം വീണ്ടെടുക്കാൻ

കുന്നംകുളം: നഗരസഭ ഓഫിസിന് സമീപം അധികൃതരുടെ നിസംഗത മൂലം നശിച്ച മധുരക്കുളം സംരക്ഷിക്കാൻ നാട്ടുകാർ കൈകോർത്തു. നഗരത്തിലെ പ്രധാന ജലസ്രോതസായ മധുരക്കുളം മാലിന്യ സംഭരണിയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കല്ലുകൾ പതിച്ച് സംരക്ഷിച്ച പൊതുകുളമാണ് നഗരസഭ അധികാരികളുടെ അനാസ്ഥ മൂലം നശിക്കുന്നത്. മഴക്കാലത്ത് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം കാനകളിലൂടെ ഒഴുകി എത്തിയിരുന്നത് ഈ കുളത്തിേലക്കാണ്. വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവാണ്. നഗരസഭയിലെ നെഹ്റു നഗറിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് മധുരക്കുളത്തിൽ സ്ഥാപിച്ച കുഴൽ കിണറിൽ നിന്നാണ്. ഒരു കാലത്ത് കുളത്തിൻ വെള്ളം വറ്റിയിരുന്നില്ല. മാലിന്യം തള്ളുന്നത് മൂലം സമീപവാസികളും ദുരിതത്തിലാണ്. രൂക്ഷഗന്ധമാണ് വമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രകൃതിസംരക്ഷണ സംഘത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് മധുരക്കുളം സംരക്ഷണ ആക്ഷൻ കൗൺസിലിന് രൂപംനൽകിയത്. കുളത്തിലെ മണ്ണും മാലിന്യവും നീക്കം ചെയ്ത് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദ്യം ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകും. ഫലം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടി ആസൂത്രണ ചെയ്യാനാണ് നീക്കം. കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടി​െൻറ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. പ്രകൃതിസംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, ലെബീബ് ഹസൻ, പി.എൻ. അനിൽ, ഗ്ലേക്സൺ പുലിക്കോട്ടിൽ, സി.വി. രാജൻ, വേണു കുറുമ്പൂർ, ഡെന്നിസ് മങ്ങാട്, സിബിച്ചൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.