പൊതുവിദ്യാഭ്യാസത്തിൽ ഇടതുപക്ഷത്തി​െൻറ പങ്ക്​ വെറും സങ്കൽപം ^കുഞ്ഞാലിക്കുട്ടി

പൊതുവിദ്യാഭ്യാസത്തിൽ ഇടതുപക്ഷത്തി​െൻറ പങ്ക് വെറും സങ്കൽപം -കുഞ്ഞാലിക്കുട്ടി പൊതുവിദ്യാഭ്യാസത്തിൽ ഇടതുപക്ഷത്തി​െൻറ പങ്ക് വെറും സങ്കൽപം -കുഞ്ഞാലിക്കുട്ടി തൃശൂർ: പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നത് ഇടതുപക്ഷമാണെന്ന വാദം വെറും സങ്കൽപം മാത്രമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യാഥാർഥ്യം മറിച്ചാണ്. ഇടതുപക്ഷം വിവരമറിയുന്നതിന് മുമ്പ് ക്രിസ്ത്യൻ മിഷണനറിമാർ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടതും മുന്നേറ്റം ഉണ്ടാക്കിയതുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിദ്യാഭ്യാസ രംഗത്ത് വലിയ തിരിച്ചടികൾ ഉണ്ടാകുമോയെന്ന് ഭയപ്പെടുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറി​െൻറ ഭരണകാലത്ത് സ്കൂൾ കെട്ടിടങ്ങൾ ഒരുപാട് ഉണ്ടാക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടായത്. കെ.എസ്.ടി.യു പോലുള്ള അധ്യാപക സംഘടനകളുടെ ഇടപെടലിനെ തുടർന്ന് അധ്യാപകർക്കും വിദ്യാർഥി സമൂഹത്തിനും ഒരുപാട് കാര്യങ്ങൾ യു.ഡി.എഫ് സർക്കാർ നടപ്പാക്കി. ഇപ്പോൾ ഒന്നുമില്ല. കേരളത്തിൽ ഒന്നും നടക്കാത്ത കാലമാണ്. എല്ലാം കിഫ്ബി ശരണം. കേന്ദ്ര, -സംസ്ഥാന ബജറ്റുകളിൽ ക്ഷേമകാര്യങ്ങൾ ഒന്നുമില്ല. വൻകിടക്കാരെ മാത്രം കണ്ടുള്ള സാധാരണക്കാർക്ക് ഒരു പ്രതീക്ഷയുമില്ലാത്ത ഭരണമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. അധ്യാപക സംഘടനകൾ ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു. ഗുരുചൈതന്യം സമ്മേളന പതിപ്പ് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി തേറമ്പിൽ രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ, സംഘാടകസമിതി ചെയർമാൻ സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ എന്നിവർ സംബന്ധിച്ചു. കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ സ്വാഗതവും ട്രഷറർ ഹമീദ് കൊമ്പത്ത് നന്ദിയും പറഞ്ഞു. കേരള കോൺഗ്രസിനെ തിരികെക്കൊണ്ടുവരാൻ ലീഗ് മുൻകൈ എടുക്കും -കുഞ്ഞാലിക്കുട്ടി തൃശൂർ: കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെക്കൊണ്ടുവരുന്ന കാര്യത്തിൽ മുൻകൈ എടുത്തു മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സംവിധാനത്തിൽ നിന്ന് വിട്ടുപോയവരെല്ലാം തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കെ.എം. മാണി അടക്കമുള്ളവരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമാണ് ഉരുത്തിരിഞ്ഞുവരുന്നത്. നിഷ്ക്രിയമായ സർക്കാറുകളാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്നത്. രണ്ടു സർക്കാറുകൾക്കെതിരെയുമുള്ള ജനവികാരം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.