പ്രണയ വിവാഹിതരായവർക്ക്​ ആദരം

ഗുരുവായൂര്‍: ജാതി മത ചിന്തകളുടെ വേലിക്കെട്ടുകളില്ലാതെ പ്രണയ വിവാഹിതരായ ദമ്പതികൾക്ക് ആദരം. മഹിൻകർ കേച്ചേരി സംവിധാനം ചെയ്യുന്ന 'ചായപെൻസിൽ'എന്ന സിനിമയുടെ പൂജയുടെ ഭാഗമായാണ് മിശ്രവിവാഹിതരായ ദമ്പതികളെ ആദരിച്ചത്. നടൻ ശിവജി ഗുരുവായൂർ ഭാര്യ ലില്ലി, നാടക പ്രവർത്തകൻ നാരായണൻ അത്രപുള്ളി ഭാര്യ -അമ്മിണി, റിട്ട. ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ സുബ്രഹ്മണ്യൻ ഭാര്യ -ത്രേസ്യാമ്മ, ഓട്ടോ ഡ്രൈവർ ഡേവിസ്- ഭാര്യ നൃത്താധ്യാപികയായ ശ്രീദേവി, ദേശാഭിമാനി സബ് എഡിറ്റർ കെ. ഗിരീഷ്‌കുമാർ ഭാര്യ -ജയന്തി എന്നിവരെയാണ് ഇ.എം.എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. സംവിധായകൻ മോഹൻ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോൺ പോൾ മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.