വിവാഹിതരായി

പുന്നയൂര്‍ക്കുളം: കുന്നത്തൂര്‍ കണ്ടമ്പുള്ളി പ്രകാശ​െൻറയും ജയശ്രീയുടെയും മകന്‍ വിഷ്ണുവും (മാതൃഭൂമി ലേഖകൻ) എറണാകുളം ഇടപ്പള്ളി ധര്‍മജ​െൻറയും ബീനയുടെയും മകള്‍ ഗ്രീഷ്മയും (സബ് എഡിറ്റര്‍, മെട്രോ വാര്‍ത്ത, കൊച്ചി) . സ്റ്റിക്കർ പതിക്കൽ: ഭീതിയിലാഴ്ത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത സമിതി പാവറട്ടി: വീടുകളിലെ ചുമരുകളിൽ കോറിയിട്ടും വാതിലുകളിൽ സ്റ്റിക്കർ ഒട്ടിച്ചും ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള നീക്കത്തിനെതിരെ നടപടികളെടുക്കാൻ മുരളി പെരുനല്ലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന മണലൂർ നിയോജക മണ്ഡലം ജാഗ്രത സമിതി യോഗം തീരുമാനിച്ചു. തെക്കൻ ജില്ലകളിൽനിന്ന് ആരംഭിച്ച സ്റ്റിക്കർ ഭീതി കേരളം മുഴുവൻ പരക്കുന്നതിൽ ചില നിക്ഷിപ്ത താൽപര്യങ്ങൾ പ്രവർത്തിക്കുന്നതായി യോഗം വിലയിരുത്തി. ഭീതിയകറ്റാൻ പൊലീസിന് മുഖ്യമന്ത്രി കർശന നിർദേശം നൽകിയതായും സ്റ്റിക്കർ പതിക്കൽ പ്രശ്നങ്ങൾ അറിഞ്ഞാൽ മൂന്ന് മിനിറ്റിനുള്ളിൽ പൊലീസി​െൻറ ഇടപെടൽ ഉറപ്പാക്കാൻ സംവിധാനമൊരുങ്ങുന്നതായും എം.എൽ.എ യോഗത്തെ അറിയിച്ചു. പഞ്ചായത്ത്, വാർഡ്‌ തലങ്ങളിൽ ജാഗ്രത സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവൻ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ, മുല്ലേശ്ശരി, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറുമാരായ എ.കെ. ഹുസൈൻ, രതി എം. ശങ്കർ, ഗുരുവായൂർ എ.സി.പി പി.എ. ശിവദാസൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.വി. ഹരിദാസൻ, എ.എസ്. സദാശിവൻ, സുധീഷ് മേനോത്ത് പറമ്പിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.