പാപ്പിനിവട്ടം എ.എം.യു.പി സ്​കൂളിൽ ടാലൻറ്​ ലാബ്​

മതിലകം: നിലവിൽ വന്നു. പൂർവ വിദ്യാർഥി സംഗമത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ ലാബ് ഉൽഘാടനം ചെയ്തു. വിദ്യാർഥികളിൽ കലാ-സാഹിത്യ- ശാസ്ത്ര- സാേങ്കതിക നൈപുണ്യം വളത്തിയെടുക്കുകയാണ് ലാബ് ലക്ഷ്യമിടുന്നത്. പൂർവ വിദ്യാർഥി സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡൻറ് സുലൈമാൻ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.കെ. സൈഫുദ്ദീൻ ടാലൻറ് ലാബ് വിശദീകരിച്ചു. പ്രധാന അധ്യാപിക ആർ.വാസന്തി ആമുഖ പ്രസംഗം നടത്തി. ജില്ലാ കലോത്സവത്തിൽ പെങ്കടുത്ത വിദ്യാർഥികളെ വാർഡ് അംഗം കെ.കെ. അഹമ്മദ് കബീർ അനുമോദിച്ചു. വിദ്യാർഥികളുടെ കവിതാ സമാഹാരം ഡോ. യു.എം. മുസ്തഫ കമാൽ പ്രകാശനം ചെയ്തു. പൂർവ വിദ്യാർഥി അംഗത്വ വിതരണം ആദ്യ ബാച്ചിലെ വിദ്യാർഥിയും എഴുപത് കഴിഞ്ഞവരുമായ തളികപാടത്ത് കാദർകുട്ടി, നമ്പിപുന്നിലത്ത് കുഞ്ഞിസെയ്തുവിന് നൽകി നിർവ്വഹിച്ചു. ബി.പി.ഒ. ടി.എസ്.സജീവൻ, മഹല്ല് ഖത്തീബ് ഷംസുദ്ദീൻ ഫാളിൽ വഹബി, പി.ടി.എ. പ്രസിഡൻറ് ജയലക്ഷ്മി ബാബു, റിട്ട. എച്ച്.എം. കെ.സാലി ലൂയീസ്, ഡോ. ഇല്ല്യാസ് ഹുസൈൻ, ഒ.എസ്.എ സെക്രട്ടറി എം.കെ. സബീബ്, ട്രഷറർ ഷംസുദീൻ പറക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.