തൃശൂർ: വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമര പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറ്സ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രേട്ടറിയറ്റ്. ജാതിമതിലുകൾ പണിയുന്നവർക്കെതിരെ നടപടി എടുക്കാത്ത പൊലീസ് എതിർ ശബ്ദങ്ങളെ വേട്ടയാടുകയാണെന്നും പറഞ്ഞു. തിരുവനന്തപുരത്തെ കുറുവല്ല ദലിത് കോളനിയിലെ പൊലീസ് അതിക്രമങ്ങളും ചിത്രകാരൻ അശാന്തെൻറ മൃതദേഹത്തെ അപമാനിച്ചതും ജാതിമതിൽ വിരുദ്ധ സമരക്കാർക്കെതിരിൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും സംസ്ഥാന പൊലീസിൽ പിടിമുറുക്കിയിരിക്കുന്ന സവർണ പ്രീണന മനോഭാവത്തെ സൂചിപ്പിക്കുന്നതാണെന്നും സെക്രേട്ടറിയറ്റ് ആരോപിച്ചു. ജില്ല പ്രസിഡൻറ് ഒ.എച്ച്. മുഹ്സിന അധ്യക്ഷത വഹിച്ചു. പ്രിൻസ്, സുഹൈബ് അലി, ബിബിത വാഴച്ചാൽ, അഷ്ഫാഖ് അഹ്മദ്, സുഹൈൽ, അഫ്സൽ, മുബാറക്ക്, മസൂദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.