തൃശൂർ: കേരള ആരോഗ്യ സർവകലാശാല വ്യാഴാഴ്ച നടത്തിയ ഫൈനൽ എം.ബി.ബി.എസ് ജനറൽ മെഡിസിൻ പേപ്പർ ഒന്ന് പരീക്ഷയിൽ സിലബസിൽ ഉൾപ്പെടാത്ത ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചെന്ന വിദ്യാർഥികളുടെ പരാതിയിൽ കെ.എസ്.യു ജില്ല കമ്മിറ്റി, സർവകലാശാല ഡീൻ ഡോ.എ.കെ. മനോജ് കുമാറുമായി ചർച്ച നടത്തി. പരിഹാരമുണ്ടാക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഡേവിഡ് കുര്യൻ, ജനറൽ സെക്രട്ടറിമാരായ എ.എസ്. മുഹമ്മദ് സറൂഖ്, വി.എസ്. ഡേവിഡ്,അർജുൻ ജെ. തേറാട്ടിൽ, മുഹമ്മദ് ഫായിസ്, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.