ഗുരുവായൂർ: നഗരസഭ നിർമിച്ച ഇ.എം.എസ് സ്മാരക ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഗുണഭോക്താക്കളിലൊരാളായ അരീക്കര മിനിക്ക് താക്കോൽ നൽകി. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യർ, ആർ.വി. അബ്ദുൽ മജീദ്, കൗൺസിലർമാരായ ടി.ടി. ശിവദാസൻ, ശ്രീന സുവീഷ്, ആേൻറാ തോമസ്, എം.പി. അനീഷ്മ, മീന പ്രമോദ്, റവന്യൂ ഓഫിസർ പി.ഐ. വത്സല, എസ്.സി. പ്രമോട്ടർ കെ.കെ. കിഷോർ കുമാർ എന്നിവർ സംസാരിച്ചു. 55 സെൻറ് സ്ഥലത്താണ് ആറ് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവന സമുച്ചയം 65 ലക്ഷം രൂപ ചെലവഴിച്ച് പണിതത്. വാർഡ് സഭകൾ വഴിയുള്ള അപേക്ഷകളിൽ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. (പടം: ഇ.എം.എസ് സ്മാരക ഫ്ലാറ്റ് സമുച്ചയത്തിെൻറ താക്കോൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഗുണഭോക്താക്കൾക്ക് കൈമാറുന്നു) പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം ഗുരുവായൂർ: പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ നേരിട്ട് പെൻഷൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി വി.വി. അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി. സുബ്രഹ്മണ്യൻ, എം.ജി. സുധാകരൻ, എം.ഐ. ലൂയീസ്, ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. രവീന്ദ്രൻ (പ്രസി.), കെ. രാധാകൃഷ്ണൻ (സെക്ര.), ടി.എ. വേലായുധൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.