കെ.പി.ടി.എ സംസ്​ഥാന സമ്മേളനം

തൃശൂർ: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനം രണ്ടുമുതൽ മുതൽ നാല് വരെ തൃശൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് സംസ്ഥാന നിർവാഹകസമിതി യോഗവും സംസ്ഥാന കൗൺസിലും തൃശൂർ ഇംപ്രഷൻ ഹാളിൽ ചേരും. ശനിയാഴ്ച രാവിലെ 10.30ന് മുണ്ടശ്ശേരി സ്മാരക ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 11.30ന് പ്രഫ. കാവുമ്പായി ബാലകൃഷ്ണനും വൈകീട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനം തോമസ് ജോൺ കൈപ്പുഴയും ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ മതേതരത്വ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ സമ്മേളനം പ്രതിരോധ പരിപാടികൾക്ക് രൂപം നൽകും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.ആർ. വത്സൻ, കെ.പി.ടി.എ പ്രസിഡൻറ് കെ. രാധാമോഹനൻ, ജനറൽ സെക്രട്ടറി ടി.വി. വിജയൻ, ജില്ല പ്രസിഡൻറ് പി.ജെ. ഐസക് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.