വിമുക്ത ഭടന്മാർ ക്ലിനിക്കിനു മുന്നിൽ ധർണ നടത്തി

തൃശൂർ: വിമുക്ത ഭടന്മാർക്കു വേണ്ടി പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുട്ടനെല്ലൂരിലെ ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിലെ ചികിത്സ നിഷേധത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എക്സ് -സര്‍വിസസ് ലീഗ് ജില്ല കമ്മിറ്റി ക്ലിനിക്കിനു മുന്നിൽ ധർണ നടത്തി. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ഒ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ക്ലിനിക്കിലെ ചികിത്സ നിഷേധത്തെത്തുടർന്ന് ഒരു വിമുക്തഭടൻ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കാൻ ഇടയായതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. കെ.ആര്‍. ഗോപിനാഥന്‍ നായര്‍, ടി.കെ. ചന്ദ്രന്‍, വി.പി. ഡേവിസ്, തോമസ് കൂടാലി, വി.പി. ലാസർ, ബെന്നി വിൻസ​െൻറ്, കാര്‍ത്യായനി പി. മേനോന്‍, വി.ജി. വിൻസ​െൻറ്, പി.വി.കെ. ബാലകൃഷ്ണന്‍, പി. മോഹന്‍ദാസ്, വി.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.