tcc vkd3

ജേതാക്കൾക്ക് സ്വീകരണം വടക്കേക്കാട്: ദേശീയ സ്കൂൾ ഗെയിംസ് തയ്ക്വാൻഡോയിൽ വെങ്കലം നേടിയ തിരുവളയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശ്രീഗൗരി, സംസ്ഥാന തലത്തിൽ വിവിധ മത്സര ജേതാക്കളായ ലബീബ, ഹരിത, ശിവാനി, അക്ഷയ് കുമാർ, സഹൽ എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നൽകി. യൂനിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജോയി പാലത്തിങ്കൽ, പി.ഐ. കുര്യാക്കോസ്, െഡന്നി, ശശി എന്നിവർ സംസാരിച്ചു. കാപ്ഷൻ ദേശീയ, സംസ്ഥാന മത്സര ജേതാക്കളായ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നായരങ്ങാടി യൂനിറ്റ് നൽകിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.