സജി ആ​േൻറായെ തൃശൂരിലേക്ക് മാറ്റുമെന്ന് ബന്ധുക്കൾ

സജി ആേൻറായെ തൃശൂരിലേക്ക് മാറ്റുമെന്ന് ബന്ധുക്കൾ കോട്ടയം: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃപ്രയാർ പാലക്കൽ കല്ലുവെട്ടുകുഴി സജി ആേൻറായെ (46)തൃശൂരിലേക്ക് വ്യാഴാഴ്ച മാറ്റും. നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കെയാണ് ബന്ധുക്കളുടെ സൗകര്യാർഥം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ ശനിയാഴ്ച എറണാകുളം പദ്മ ജങ്ഷനിലെ കെട്ടിടത്തി​െൻറ നാലാംനിലയിൽനിന്നാണ് വീണത്. റോഡിൽ വീണുകിടന്ന ഇയാളെ ആരും ആശുപത്രിയിൽ എത്തിക്കാതെ കാഴ്ചക്കാരായി നിന്നപ്പോൾ അതുവഴിയെത്തിയ അഭിഭാഷകയും മകളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതോടെ സംഭവം നിയമസഭയിലും ചർച്ചയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.