വലപ്പാട് പള്ളി തിരുനാൾ

തൃപ്രയാർ: വലപ്പാട് സ​െൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ തിരുനാൾ ഭക്തിസാന്ദ്രമായി. ബുധനാഴ്ച രാവിലെ ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോമോൻ ഇമ്മട്ടി മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെയ്സൻ പുലിക്കോട്ടിൽ തിരുനാൾ സന്ദേശം നൽകി. തിരുനാളിനോടനുബന്ധിച്ച് അഞ്ച് അഭയ ഭവനങ്ങളിലേക്ക് അന്നദാനവും നടത്തി. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ. വർഗീസ് കരിയാറ്റിൽ നേതൃത്വം നൽകി തുടർന്ന് വർണമഴയും ഉണ്ടായിരുന്നു. വാഴക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം വർണക്കാഴ്ചയായി തൃപ്രയാര്‍: വാഴക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം വർണക്കാഴ്ചയായി. രാവിലെ ക്ഷേത്രത്തില്‍ ഗണപതിഹോമം രുദ്രാഭിഷേകം, പന്തീരടി പൂജ, ശീവേലി, ശ്രീഭൂതബലി എന്നിവയും കാവടിയാട്ടവും നടന്നു. ഗുരു പതി സേവാസംഘത്തി​െൻറ പൂക്കാവടികളും പീലിക്കാവടികളും ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞാടി. ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി ടി.കെ. സുതന്‍ എന്നിവർ കാര്‍മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് പ്രസാദ് വാഴക്കുളത്ത്, സെക്രട്ടറി ഇ. വി. ദശരഥന്‍, ജയതിലകന്‍ പട്ടാലി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.