തൃശൂർ: പനമുക്കിലെ രാസവള, കീടനാശിനി ഗോഡൗൺ പരിസരത്തെ കിണറുകളിൽനിന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് വീണ്ടും സാമ്പിളെടുത്തു. രാസവളത്തിെൻറയും കീടനാശിനിയുടെയും അംശം കലർന്ന് ഇൗ ഭാഗത്തെ കിണറുകളിലെ വെള്ളം മലിനമായി എന്ന സംശയം ഉയർന്നതിനെത്തുടർന്നാണിത്. ഇതിൽ ഗപ്പി മത്സ്യങ്ങൾ ഇട്ടും പരിശോധന നടത്തും. ഫലം ലഭിക്കാൻ രണ്ടാഴ്ച്ചയെടുക്കും. പ്രളയത്തെത്തുടർന്ന് കോൾ മേഖലയിൽ വെള്ളമുയർന്നതോടെയാണ് ഗോഡൗണിൽ രാസവള, കീടനാശിനി സ്റ്റോക്കുള്ള വിവരം പുറത്തായത്. വെള്ളമുയർന്നതോടെ നെടുപുഴ, പനമുക്ക് ഭാഗത്തെ നൂറുക്കണക്കിന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ, ഗോഡൗണിൽനിന്ന് ചുവന്ന നിറത്തിൽ വെള്ളം പുറത്തു വരുന്നത് കണ്ടതോടെ ജനം ഇടപെടുകയായിരുന്നു. കെ. രാജൻ എം.എൽ.എ പ്രശ്നത്തിൽ ഇടെപട്ടു. തുടർന്ന്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി. അന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കീടനാശിനിയുള്ളതായി കണ്ടെത്തിയില്ല. കീടനാശിനി കലർന്ന വെള്ളം ഭൂമിയിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിൽ ഉടൻ കിണറുകളിൽ എത്തില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. ആശങ്ക നിലനിൽക്കുന്നതിനാലാണ് വീണ്ടും സാമ്പിൾ എടുത്തതെന്ന് അധികൃതർ പറയുന്നു. ഗോഡൗണിൽ രാസവളവും മറ്റും സ്റ്റോക്ക് ചെയ്തതിന് നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോഡൗൺ അനധികൃതമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.