എരുമപ്പെട്ടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതിനും നവകേരള സൃഷ്ടിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകുന്നതിന് എരുമപ്പെട്ടി പഞ്ചായത്തിൽ സൗകര്യം. ധനസമാഹരണത്തിെൻറ ഉദ്ഘാടനം മങ്ങാട് പാണ്ടികശാല വളപ്പിൽ ബാലകൃഷ്ണൻ നൽകിയ 10,000 രൂപ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, അംഗങ്ങളായ സി.വി. ജെയ്സൺ, ഷീബ രാധാകൃഷ്ണൻ, അനിത വിൻസെൻറ്, സി.ടി. ഷാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.