ഇരിങ്ങാലക്കുട: മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രളയക്കെടുതിയിൽപ്പെട്ട് ക്യാമ്പുകളിൽ താമസിച്ച കുടുംബങ്ങൾക്ക് സർക്കാറിെൻറ ഓണക്കിറ്റ് വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മുതൽ വിതരണം ആരംഭിച്ചു. 22 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്. എത്തിച്ചേരാൻ കഴിയാത്തവർക്ക് തൊട്ടടുത്ത ദിവസം കൂടി വിതരണം നടത്തും. മനവലശ്ശേരി വില്ലേജ് ഓഫിസർ ടി.കെ. പ്രമോദ് നേതൃത്വം നൽകി. നഗരസഭ കൗൺസിലർമാരായ സോണിയ ഗിരി, അമ്പിളി ജയൻ, എം.കെ. രമണൻ എന്നിവർ ക്യാമ്പിലെത്തിയവർക്ക് നിർദേശങ്ങൾ നൽകാൻ ഉണ്ടായിരുന്നു പ്രളയകാലത്തെ ഇന്ധന വില വർധനവിൽ പ്രതിഷേധം ഇരിങ്ങാലക്കുട: പ്രളയ ദുരിതം അനുഭവിക്കുന്ന സമയത്ത് ഇന്ധന വിലവർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി യോഗം ആവശ്യപ്പെട്ടു. മാനുഷിക പരിഗണന പോലും അർഹിക്കാത്ത വിധത്തിൽ വില വർധിപ്പിച്ചു കൊണ്ടിരിക്കുന്നത് കേരളീയരോടുള്ള വെല്ലുവിളിയാണെന്നും യോഗം പ്രതിഷേധക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഉണ്ണികൃഷ്‌ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. മോഹനൻ, പി. മുരളികൃഷ്ണൻ, സി. രതീഷ്, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.