കൊടകര: പ്രളയം ബാധിച്ച വീടുകളില്‍ വിശദമായ സർവേ നടത്താന്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളെത്തി. ആളൂര്‍, പറപ്പൂക്കര, കൊടകര പഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും എത്തിയാണ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം സര്‍വേ നടത്തുന്നത്. നഷ്ടങ്ങളുണ്ടായ വീടുകളുടെ ഇപ്പോഴത്തെ സ്ഥിതിയടക്കമുള്ള വിശദമായ സർവേ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് കൈമാറും. കോളജിലെ 800 വിദ്യാർഥികളും നൂറിലേറെ അധ്യാപകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. വരും ദിവസങ്ങളിലും തുടരും. എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. തോമസ് വെളക്കനാടന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ജോ. ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, പ്രഫ. ജെ. കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.