കയ്പമംഗലം: നാട്ടിക ഫർക്കയിൽ നിന്നുള്ള ശുദ്ധജല വിതരണം പുനരാരംഭിച്ചു. വെള്ളം കുടിക്കാനാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. വെള്ളെപ്പാക്കമുണ്ടായപ്പോൾ ചോർച്ചയുണ്ടായിരുന്ന ഇടങ്ങളിലെ പൈപ്പിലൂടെ മലിനജലം കയറി വെള്ളം ശുദ്ധിമല്ലെന്ന പ്രചാരണമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. അേതസമയം, ഇല്ലിക്കലിൽനിന്ന് പമ്പിങ് നടത്തി വെള്ളാനിയിലെ കേന്ദ്രത്തിൽ ശുദ്ധീകരണം നടത്തിയ ശേഷമാണ് കുടിവെള്ള വിതരണം നടത്തുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണമാണ് പ്രദേശവാസികൾക്ക് ആശ്രയം. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളിലാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നത്. പ്രളയത്തിന് ശേഷം ഈ മേഖലയിൽ കുടിവെള്ള വിതരണം ഉണ്ടായിരുന്നില്ല. ക്യാമ്പിൽനിന്ന് ആളുകൾ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ശുചീകരണത്തിനും കുടിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ കയ്പമംഗലത്തെ വിവിധ സംഘടനകൾ കുടിവെള്ള വിതരണവുമായി മുന്നോട്ടുവന്നു. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വലിയ ടാങ്കുകളിൽ കുടിവെള്ളവുമായി വാഹനങ്ങൾ എത്തി. നാട്ടുകാരുടെ ആവശ്യത്തിനനുസരിച്ച് എത്ര ദിവസം വേണമെങ്കിലും കുടിവെള്ളമെത്തിക്കാൻ തയാറാണെന്ന് വിതരണക്കാർ പറഞ്ഞു. വെൽഫെയർ പാർട്ടി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി, ചളിങ്ങാട് പ്രവാസി ട്രസ്്റ്റ്, കെ.എം.കെ, നന്മ തുടങ്ങിയ സംഘടനകളും വിവിധ മഹല്ല് കമ്മിറ്റികളും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പ്രളയം ബാധിച്ച വീട്ടിലെ ആടുകളെ തെരുവുനായ്ക്കൾ കൊന്നു കയ്പമംഗലം: പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ചളിങ്ങാട് ചൂലൂക്കാരൻ അസീസിെൻറ ആടുകളാണ് ചത്തത്. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അസീസും കുടുംബവും ബന്ധുവീട്ടിലായിരുന്നു. ആടിനെ വീടിെൻറ ടെറസിന് മുകളിലാണ് കെട്ടിയിട്ടിരുന്നത്. എല്ലാ ദിവസവും ആടിനെ പരിചരിക്കാൻ വീട്ടുകാർ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.