അര്‍ബുദരോഗിയായ ഭാര്യക്കൊപ്പം വീട്ടില്‍ കുടുങ്ങിയത് ഒരുദിവസം

കൊടകര: അര്‍ബുദ രോഗിയായ ഭാര്യയെ ചേര്‍ത്തുപിടിച്ച് രണ്ടുമണിക്കൂറോളം കുത്തൊഴുക്കുള്ള പ്രളയജലത്തില്‍ കഴിച്ചുകൂട്ടിയതി​െൻറ നടുക്കം ഇനിയും ചന്ദ്രനിൽനിന്ന് വിട്ടുമാറിയിട്ടില്ല. രക്ഷപ്രവര്‍ത്തനത്തിനിടെ രണ്ടുവട്ടം തോണി മറിഞ്ഞു മരണം മുന്നില്‍കണ്ട നിമിഷങ്ങളുടെ ഓര്‍മ ആശുപത്രി കിടക്കയിലും 78 കാരനായ ചന്ദ്രനെ തളർത്തുകയാണ്. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിലെ പാണപ്പറമ്പില്‍ ചന്ദ്രന്‍-ശാന്ത ദമ്പതികളാണ് രണ്ടാഴ്ചയായിട്ടും പ്രളയമേല്‍പിച്ച പ്രഹരത്തില്‍നിന്ന് മോചിതരാകാതെ ആശുപത്രിയില്‍ കഴിഞ്ഞുകൂടുന്നത്. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയില്‍ കുറുമാലിപ്പുഴയോരത്താണ് ഇവരുടെ വീട്. 15ന് വൈകുന്നേരത്തോടെ പുഴ കവിഞ്ഞൊഴുകി വീടും പരിസരവും മുങ്ങിയപ്പോള്‍ ചന്ദ്രനും അർബുദ രോഗിയായ ഭാര്യ ശാന്തയും വീട്ടില്‍ കുടുങ്ങി. ഒന്നരവര്‍ഷം മുമ്പ് രോഗബാധിതയായ ശാന്ത കീമോ തെറപ്പിെയ തുടര്‍ന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു തുടങ്ങിയ സമയത്താണ് പ്രളയം ഇവരെ വീണ്ടും തളര്‍ത്തിയത്. വെള്ളം കയറിയ വീട്ടിനുള്ളില്‍ ഒരു രാത്രിയും പിറ്റേന്ന് പകലും കഴിച്ചു കൂട്ടിയ ഇവരെ 16ന് വൈകുന്നേരത്തോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വഞ്ചിയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ കയറ്റിയ പോകുന്നതിനിടെ വഞ്ചിമറിയുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് കുട്ടവഞ്ചി കൊണ്ടുവന്ന് ഇരുവരേയും അതില്‍ കയറ്റി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മറിഞ്ഞ് ഇവര്‍ വെള്ളത്തില്‍ വീണു. പുഴ ഗതിമാറി ഒഴുകിയതിനാല്‍ ശക്തമായ കുത്തൊഴുക്കുള്ള വെള്ളത്തില്‍ രണ്ടുമണിക്കൂറോളം ഇവര്‍ക്ക് നില്‍ക്കേണ്ടി വന്നു. ഏതോ വീടി​െൻറ വാതില്‍പാളികള്‍ വെള്ളത്തിലൂടെ ഒഴുകിവരുന്നതുകണ്ട് രക്ഷാപ്രവര്‍ത്തകരിലൊരാളായ പ്രദീഷ് എന്ന യുവാവ് ശാന്തയെ അതില്‍ കയറ്റിയിരുത്തുകയായിരുന്നു. രണ്ടുമണിക്കൂറിനു ശേഷം മറ്റൊരു വഞ്ചിയെത്തിച്ചാണ് ഇരുവരേയും കരക്കുകയറ്റി കൊടകരയിലെ ആശുപത്രിയിലെത്തിച്ചത്. എഴുന്നേറ്റു നടന്നുതുടങ്ങിയിരുന്ന ശാന്തയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഇരുവരും ഇപ്പോഴും കൊടകരയിലെ സ്വകാര്യാശുപത്രിയില്‍ തുടരുകയാണ്. പ്രളയദിനങ്ങളിലെ കാഴ്ചകൾ ഇപ്പോഴും ഇവരെ നടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.