ചാലക്കുടിയിലെ ജലസേചന വകുപ്പിെൻറ ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ച്ചയിൽ

ചാലക്കുടി: ജലസേചന വകുപ്പി​െൻറ ചാലക്കുടിയിലെ ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ച്ചയിൽ. ഇത് ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ കഴിച്ചുകൂട്ടുകയാണ് 50 താമസക്കാര്‍. നഗരസഭയിലെ 23ാം വാര്‍ഡിലാണ് ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ്. 70ലേറെ വര്‍ഷത്തെ പഴക്കമുള്ള ഈ കെട്ടിടം വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കൂടുതല്‍ ദുർബലമായി. പലയിടത്തും തകർച്ച ദൃശ്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ നേരത്തെ ജീർണിച്ച നിലയിലായിരുന്നു. ഇവിടെയും ഗോള്‍ഡന്‍ നഗര്‍ ഭാഗത്തും വെള്ളം ഉയരുകയും ശക്തമായ ഒഴുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. വീടുകളില്‍ പലഭാഗത്തും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. വീടുകളുടെ ഭാഗങ്ങള്‍ ഇടിഞ്ഞു വീണ് താമസയോഗ്യമല്ലാത്ത നിലയിലായി. മതിലുകള്‍ പലതും ഇടിഞ്ഞു വീഴുകയും അപകടാവസ്ഥയിലാവുകയും ചെയ്തു. 18 വീടുകളാണ് ഇവിടെയുള്ളത്. ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമേ മറ്റ് സര്‍ക്കാര്‍ ജീവനക്കാരും താമസക്കാരായുണ്ട്. എട്ട് ഓഫിസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വയറിങ് കാലഹരണപ്പെട്ടിരുന്നു. ശുചിമുറികള്‍ പലതും ഉപയോഗിക്കാന്‍ കഴിയാതെ പൊളിഞ്ഞ് കിടക്കുകയാണ്. എല്ലാവര്‍ക്കും കൂടി ഒരു കിണറാണ് ഉള്ളത്. മലവെള്ളപ്പാച്ചിലി​െൻറ ഫലമായി ഇതിൽ മാലിന്യം നിറഞ്ഞു. വീടുകള്‍ താമസയോഗ്യമാക്കാന്‍ കഴിയാതെ ജീവനക്കാര്‍ വിഷമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.