'ക്യാമ്പിൽ കഴിയാത്ത ദുരിതബാധിതർക്കും സഹായം നൽകണം'

വാടാനപ്പള്ളി: ക്യാമ്പിൽ കഴിയാത്ത ദുരിതബാധിതർക്കും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സഹായവും വിതരണം ചെയ്യണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ് ആവശ്യപ്പെട്ടു. വീടുകളിൽ വേഗത്തിൽ വെള്ളം കയറിയതോടെ ജീവരക്ഷാർത്ഥം നിരവധി പേർ ബന്ധുവീടുകളിലേക്കും താമസം മാറ്റിയിട്ടുണ്ട്. സഹായ പട്ടികയിൽ ഇവർ ഉൾപ്പെട്ടിട്ടില്ല. അർഹരായ ഇവർക്കും സഹായം വിതരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. സ്നേഹതീരം പാർക്കി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധം തളിക്കുളം: സ്നേഹതീരം പാർക്കി​െൻറ ശോച്യാവസ്ഥയിലും ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താത്തതിലും പ്രതിഷേധിച്ച് തളിക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പചക്രം വെച്ച് പ്രതിഷേധിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണ് ഹൈമാസ്റ്റ്‌ ലൈറ്റ് . വിശേഷദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകൾ കുടുംബമായാണ് പാർക്കിൽ എത്തുന്നത്. പാർക്കിനകത്ത് കുട്ടിക്കൾക്ക് കളിക്കാൻ നിർമിച്ച കളിയുപകരണങ്ങളും നടപാതകളും തകർന്ന് കിടക്കുകയാണ്. വിനോദസഞ്ചാരികളിൽനിന്ന് ഇടാക്കുന്ന പണം എം.എൽ.എ ചെയർമാനായ കമ്മിറ്റി കൈയടക്കി വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. അബ്‌ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.എം. മെഹബൂബ്, എ.കെ. ഹിറോഷ്‌ കുമാർ, സുമന ജോഷി, ടി.വി. ശ്രീജിത്ത്, കെ.എസ്. നാരായണൻ, കെ.എസ്. രാജൻ, എ.പി. ബിനോയ്, എ.എ. അൻസാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.