പെരിങ്ങൽകുത്ത്​ ഡാമിലെ മരക്കൂട്ടങ്ങൾ മാറ്റാൻ നാളെ ഖലാസികൾ എത്തും

തൃശൂർ: പ്രളയത്തിൽ കുത്തിയൊലിച്ച് വന്ന് പെരിങ്ങൽകുത്ത് ഡാമിൽ തടഞ്ഞ മരക്കൂട്ടങ്ങൾ മാറ്റാൻ നാളെ ഖലാസികൾ എത്തും. 10 അംഗ സംഘമാണ് എത്തുക. ഒമ്പത് ലക്ഷത്തിനാണ് കരാർ ഉറപ്പിച്ചത്. ഇവരെ സഹായിക്കാൻ പ്രാദേശിക തൊഴിലാളികളും ഉണ്ടാകും. സുരക്ഷക്ക് തെന്ന ഭീഷണിയായി ഷട്ടറിലും ഡാമി​െൻറ മുകളിലും തങ്ങിക്കിടക്കുന്ന കൂറ്റൻ മരങ്ങൾ അധികൃതർക്ക് കടുത്ത തലവേദനയാണ് ഉയർത്തിയത്. ആറ് മീറ്റർ വരെ വ്യാസമുള്ള മരങ്ങൾ മാറ്റാൻ പട്ടാളത്തെ വിളിച്ചിരുന്നെങ്കിലും ദൗത്യം സേന ഏറ്റെടുത്തില്ല. തുടർന്നാണ് ഖലാസികളെ സമീപിച്ചത്. അന്ന് 420 മീറ്ററായിരുന്നു ജലനിരപ്പ്. ആദ്യമെത്തിയ സംഘം എട്ട് ലക്ഷം ആവശ്യപ്പെട്ടു. അന്ന് ഇറിഗേഷൻ വകുപ്പ് തീരുമാനമെടുത്തില്ല. പിന്നീട്, പകുതി ജലനിരപ്പ് 418 മീറ്ററായി താഴ്ന്നു. അതോടെ കൂടുതൽ മരങ്ങൾ പൊന്തി വന്നു. തുടർന്ന് വീണ്ടും മറ്റൊരു ഖലാസി സംഘത്തെ സമീപിക്കുകയായിരുന്നു. അതിനിടെ, പെരിങ്ങൽകുത്തിലെ 16 മെഗാവാട്ട് വൈദ്യുതി നിലയത്തിൽ ഭാഗികമായി ഉൽപാദനം തുടങ്ങി. എട്ട് മെഗാവാട്ടാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. ഒറ്റയടിക്ക് ഉൽപാദനം പൂർണമാക്കിയാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിപ്പോയാലോ എന്ന ആശങ്കയുള്ളതിനാലാണിതെന്ന് അധികൃതർ വ്യക്തമാക്കി. 36 മെഗാവാട്ടി​െൻറ രണ്ടാം നിലയം ഉൽപാദനം തുടങ്ങാൻ മാസങ്ങളെടുക്കും. ഇപ്പോൾ ഉൽപാദന കുറവ് മൂലം പ്രതിദിനം 50 ലക്ഷത്തി​െൻറ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. സിവിൽ ജോലികൾക്കാവശ്യമായ തുക ഇതിന് പുറമെ വരും. ഉൽപാദനത്തിന് ശേഷമുള്ള വെള്ളം ചാലക്കുടി പുഴയിലേക്ക് തുറന്ന് വിടാനുള്ള ടെയ്ൽറേസ് കനാൽ പൂർണമായും തകർന്നിട്ടുണ്ട്. പുഴയും ടെയ്ൽ റേസും ഒന്നായിരിക്കുകയാണ്. മറ്റ് നിരവധി സിവിൽ ജോലികളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.