ചെറുതുരുത്തി: തൃശൂര്‍-ഷൊർണൂര്‍ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരിയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. മേലേവെട്ടിക്കാട്ടിരിയിലെ വളവിൽ 25 അടി ഉയരത്തില്‍ കുത്തനെ പാറക്കൂട്ടങ്ങള്‍ നില്‍ക്കുന്ന ഭാഗത്താണ് സംഭവം. സംസ്ഥാന പാതയുടെ ഒരു വശത്ത് മാത്രം ഉയര്‍ന്ന പാറക്കെട്ടും മണ്ണും നിറഞ്ഞ ഭാഗമാണിത്. ഇവിടെ കനത്ത മഴയില്‍ പാറയും മണ്ണും ഇടിഞ്ഞുവീണിരുന്നു. ഇപ്പോഴും ഇതിലൂടെയും മറ്റു ഭാഗങ്ങളിലൂടെയും വെള്ളം ഉറവയായി ഒഴുകുന്നുണ്ട്. ഇടിഞ്ഞ ഭാഗത്തിന് സമീപം കഴിഞ്ഞ ദിവസം ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാൽ ജനം ഭീതിയിലാണ്. വലിയ തോതില്‍ പാറയും മണ്ണും ഇടിഞ്ഞാല്‍ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളിലാണ് പതിക്കുക. വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്തിെൻറയും മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിെൻറയും അതിര്‍ത്തി പ്രദേശമാണിത്. രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാവുന്ന ഇടനാഴി കൂടിയാണിത്. ഇവിടം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താന്‍ അധികൃതർ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.