പ്രളയ ദുരിതാശ്വാസം: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം

കൊടുങ്ങല്ലൂർ: ദുരിതാശ്വാസ ധനസഹായം അനര്‍ഹര്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ധനസഹായത്തിനായി പ്രളയജലം ബാധിക്കാത്ത ആളുകളും അപേക്ഷ നൽകുന്നതായി വ്യാപകമായ പരാതിയുണ്ട്. വില്ലേജ് ഓഫിസര്‍മാര്‍ തയാറാക്കുന്ന പട്ടിക അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവരടങ്ങുന്ന സമിതിയുടെ പരിശോധനക്ക് വിധേയമാക്കണം. ഇതിന് ശേഷം മാത്രമേ അംഗീകരിക്കാവൂ. ഈ പട്ടികയിലെ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഗൂഗിള്‍ മാപ്പി​െൻറ സഹായത്താൽ ഉറപ്പ് വരുത്തിയ ശേഷം ധനസഹായം വിതരണം ചെയ്യണമെന്നും പട്ടിക പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താൻ സഹായിച്ച എല്ലാവർക്കും നഗരസഭ കൗണ്‍സിൽ നന്ദി അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താൻ കൗണ്‍സിൽ തീരുമാനിച്ചു. ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. കൈസാബ്, സി.കെ. രാമനാഥന്‍, ശോഭ ജോഷി, പി.എന്‍. രാംദാസ്, പ്രതിപക്ഷാംഗം കെ.എസ്. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സി.സി. വിപിന്‍ചന്ദ്രന്‍, വി.എം. ജോണി, സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.