ശുചീകരണത്തിന് ഐ.ആർ.ഡബ്ല്യു റിലീഫ് വിങ്

മേത്തല: പ്രളയബാധിതരെ സഹായിക്കാൻ മഹാരാഷ്ട്രയിൽനിന്ന് റിലീഫ് വിങ്ങ് കേരളത്തിൽ. ജമാഅത്തെ ഇസ്ലാമിയുടെ റിലീഫ് വിങ് ആയ ഐ.ആർ.ഡബ്ല്യു മഹാരാഷ്ട്ര യൂനിറ്റി​െൻറ നേതൃത്വത്തിൽ ഡോക്ടർമാർ, എൻജിനീയർമാർ എന്നിവർ ഉൾപ്പെടെ 60 പേർ പ്രളയബാധിത പ്രദേശങ്ങളിലെത്തി. വെളിയത്തുനാട്, മന്നം, വെടിമറ, പറവൂർ, ചേന്ദമംഗലം ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. അഞ്ച് ദിവസംകൊണ്ട് 200 വീടുകൾ ശുചീകരിച്ചു കഴിഞ്ഞു. തുടർന്ന് ഇവർ ചേരമാൻ മസ്ജിദ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.