വിഭവ സമാഹരണം

തൃശൂർ: പ്രളയ ദുരിത ബാധിതർക്കായി ജില്ലയിലെ രണ്ട് മേഖലകളിലായി ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി വിഭവ ശേഖരണം നടത്തി. കൊടുങ്ങല്ലൂർ എം.ഐ.ടിയിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മതിലകം, എറിയാട്, കൊടുങ്ങല്ലൂർ, മാള, ഇരിങ്ങാലക്കുട മേഖലകളിൽ വിതരണം ചെയ്തു. തൃശൂർ ഹിറാ സ​െൻററിൽ തുറന്ന വിഭവ ശേഖരണ കേന്ദ്രത്തിൽനിന്ന് ചേനം, പറപ്പൂക്കര, പെരിങ്ങാവ്, വരന്തരപ്പിള്ളി, വടുക്കര, മനക്കൊടി, മുല്ലക്കര എന്നിവിടങ്ങളിലും വിതരണം ചെയ്തു. ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ആരിഫ് മുഹമ്മദ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഇഹ്സാൻ തുടങ്ങിയവർ വിഭവ സമാഹരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.