കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി

മറ്റത്തൂര്‍: പഞ്ചായത്തിലെ 50 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് പലചരക്ക്, പച്ചക്കറി സാധനങ്ങളും ബെഡ്ഷീറ്റും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് 1988-91 ബാച്ച് ബി.കോം വിദ്യാർഥികളുടെ കൂട്ടായ്മയാണ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷീല തിലകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.കെ. പുഷ്പാകരന്‍, എം.എ. മണികുട്ടന്‍, സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. പ്രശാന്ത്, പാലിയേറ്റിവ് നഴ്‌സ് സിസിലി, ഗ്രൂപ്പ് പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു മെഡിക്കല്‍ ക്യാമ്പും ഓണക്കിറ്റ് വിതരണവും വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തും അപ്പോളോ ടയര്‍ഴ്‌സും ചേര്‍ന്ന് ശാസ്താംപൂവം ആദിവാസി കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, സ്ഥിരം സമിതി അധ്യക്ഷൻ പ്രശാന്ത് പുല്ലരിക്കല്‍, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ പി.ഡി. ഷാജു, അപ്പോളോ ടയര്‍ഴ്‌സ് അസോസിയേറ്റ് മാനേജര്‍ (എച്ച്.ആര്‍.) സുദീപ്, ഷിേൻറാ ജോണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.