അശോക‍െൻറ ധീരതകണ്ട് പുഴ തിരിച്ചുപോയി....

കൊടകര: ആധാരമടക്കം വിലപിടിപ്പുള്ളതെല്ലാം പ്രളയം കവര്‍ന്നെങ്കിലും താന്‍ നിധി പോലെ സൂക്ഷിക്കുന്ന മെഡലുകള്‍ നഷ്ടപ്പെടാതിരുന്നതി​െൻറ ആശ്വാസത്തിലാണ് നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ കുഴുപ്പിള്ളി വീട്ടില്‍ അശോകന്‍. വീടിനു സമീപത്തെ പുഴ ഇരമ്പിക്കയറിയതിനെ തുടര്‍ന്ന് അശോക​െൻറ ഓടിട്ട വീട് വെള്ളം കയറി നശിച്ചെങ്കിലും 34 വര്‍ഷം മുമ്പ് രാഷ്ട്രപതിയും മുഖ്യമന്ത്രിയും സമ്മാനിച്ച ധീരതക്കുള്ള ജീവന്‍രക്ഷാപതക്കങ്ങള്‍ അശോക​െൻറ വീട്ടില്‍ ഭദ്രമാണ്. പന്തല്ലൂരില്‍ കുറുമാലിപ്പുഴക്ക് സമീപമാണ് അശോക​െൻറ വീട്. 15ന് ഉച്ചമുതലേ പുഴ കവിഞ്ഞൊഴുകി വീട്ടിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. മുന്‍കരുതലെന്ന നിലയില്‍ അശോകന്‍ ഭാര്യയേയും മകനേയും മുരിയാടുള്ള ബന്ധുക്കളുടെ അടുത്താക്കി. തിരികെ എത്തുമ്പോള്‍ മുറ്റത്ത് ജലനിരപ്പുയര്‍ന്നിരുന്നു.വ ീട്ടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കും മുമ്പേ വീട് പകുതിയോളം മുങ്ങി. തുടര്‍ന്ന് കൊടകരയിലെ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടുകയായിരുന്നു. മഴയും പ്രളയക്കെടുതികളും ഒഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് ഏറക്കുറെ തകര്‍ന്ന നിലയിലായിരുന്നു. ഭിത്തികള്‍ ഇടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താറായ വീട്ടിനുള്ളില്‍ കയറിയ അശോകന്‍ ആദ്യം തിരഞ്ഞത് തനിക്ക് ലഭിച്ച മെഡലുകളാണ്. 1982 മാര്‍ച്ച് 11ന് കുറുമാലിപ്പുഴയിലെ നെല്ലായി ഇറിഗേഷന്‍ കടവില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേരെ അശോകന്‍ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ചെങ്ങാലൂരില്‍ പ്രാർഥനക്കുപോയി മടങ്ങുകയായിരുന്ന 11 പേരടങ്ങിയ സംഘം സഞ്ചരിച്ച തോണിയാണ് പുഴയുടെ മധ്യത്തില്‍ വെച്ച് മറിഞ്ഞത്. 20 അടിയോളം താഴ്ചയുള്ള പുഴയില്‍നിന്ന് അശോകന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് നാലുപേരെയാണ്. ഈ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 1984ല്‍ ഇരുവര്‍ക്കും ധീരതക്കുള്ള ജീവന്‍ രക്ഷാപതക്കങ്ങള്‍ ലഭിച്ചു. ചേലക്കരയിലാണ് ഇപ്പോള്‍ ഈ 53 കാരന്‍ താല്‍ക്കാലിക പമ്പ് ഓപറേറ്ററായി ജോലി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.