മാള: ദുരിതാശ്വാസ . ഇവിടെനിന്നും നൂറുകണക്കിന് വളൻറിയർമാരെയാണ് ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്തുകളിലേക്ക് നൽകുന്നത്. ശുചീകരണത്തിന് ആവശ്യമായ വസ്തുക്കൾ സ്വന്തമായി തന്നെ വിതരണം ചെയ്യുന്നുമുണ്ട്. ബ്ലീച്ചിങ് പൗഡർ, സോപ്പ്, ഹാർപ്പിക്, ഡെറ്റോൾ, മാസ്ക്, ഗ്ലൗസ്, ശുചീകരണ വസ്തുക്കളും നൽകുന്നു. ആരോഗ്യ വകുപ്പ് നൽകുന്ന പ്രതിരോധ ഗുളികകളും വളൻറിയർമാർക്ക് നൽകുന്നുണ്ട്. മലപ്പുറം വണ്ടൂരിൽ നിന്നും മുഹമ്മദലി ശാന്തിനഗറിെൻറ നേതൃത്വത്തിൽ എത്തിയ സന്നദ്ധ പ്രവർത്തകർ, ചാവക്കാട് സമദ് അണ്ടത്തോടിെൻറ നേതൃത്വത്തിലുള്ള സംഘവുമാണ് വെള്ളിയാഴ്ച എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തി ചേരുമെന്ന് ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി അറിയിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.എച്ച്. ഹൈദ്രോസ്, ടി.കെ. അബ്്ദുസ്സലാം, വി.എസ്. ജമാൽ, ഇ.കെ. അബ്്ദുൽ ഖാദർ, എൻ.എ. ഹസൻ എന്നിവരാണ് വളൻറിയർമാർക്ക് നിർദേശം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.