തൃശൂർ: ശക്തമായ മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ടുപോയ ചാലക്കുടി താലൂക്കിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. പുതിയതായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യം നേരിടാൻ 23 അംഗ എൻ.ഡി.ആർ.എഫ് സംഘം താലൂക്കിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. ആർമി മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയതിനെ തുടർന്ന് ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുന്നുണ്ട്. പ്രളയത്തിലകപ്പെട്ട വീടുകളിൽ ചളിയും ഇഴജന്തുക്കളും ഉള്ളതിനാൽ ക്യാമ്പുകളിലുള്ള ഭൂരിഭാഗം പേർക്കും വീടുകളിലേക്ക് തിരിച്ചു പോകാനായിട്ടില്ല. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരും. കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ളം നൽകും. മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു തൃശൂർ: ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. ജില്ലതല ഉദ്ഘാടനം തൃശൂർ അഗ്നിശമന സേന ഓഫിസിൽ കലക്ടർ ടി.വി. അനുപമ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഇൻ-ചാർജ് ഡോ. ബിന്ദു തോമസ് പങ്കെടുത്തു. ജില്ല ഫയർ ഓഫിസർ അഷറഫലി, സ്റ്റേഷൻ ഓഫിസർ പി.എൽ. ലാസർ, ലീഡിങ് ഫയർമാൻമാരായ ബൽറാം ബാബു, ഷംസുദ്ദീൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 65 സേനാംഗങ്ങൾ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.