തൃശൂർ: പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായമായി ജില്ല പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷത്തിെൻറ അടിയന്തര സഹായം നല്‍കും. കണ്ടശാംകടവ് ഉള്‍പ്പെടെ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച അഞ്ച് ചെറുജലോത്സവങ്ങള്‍ക്കുള്ള ധനസഹായം ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെക്കും. ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 രൂപ അടിയന്തര സഹായം അനുവദിക്കും. പ്രളയബാധയുടെ തീവ്രത അനുസരിച്ച് പഞ്ചായത്തുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധ സേവനം ആവശ്യപ്പെടും. ജില്ല പഞ്ചായത്ത് അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്തിന് സാധ്യമാകുന്ന പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിക്കും. കോൾ മേഖലക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.