ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ അവശ്യ വസ്​തുക്കൾ വേണം

തൃശൂർ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നു. അരി, പലവ്യഞ്ജനം, ആട്ട, റവ, പഞ്ചസാര, വെളിച്ചെണ്ണ, അച്ചാര്‍, തേയില, കാപ്പി, പയർ വർഗങ്ങൾ തുടങ്ങിയവയും ലുങ്കി, ടീ ഷര്‍ട്ട്, മുണ്ട്, അടിവസ്ത്രങ്ങള്‍, തോര്‍ത്ത്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള വസ്ത്രങ്ങള്‍, സാനിറ്ററി പാഡ്, പായ, ഗ്ലൗസ്, മാലിന്യം ശേഖരിക്കാനുള്ള ചാക്ക്, വാഷിങ് പൗഡര്‍, അലക്കു സോപ്പ്, കുളി സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡര്‍, ഡെറ്റോള്‍, ആൻറി സെപ്റ്റിക് ഓയിന്‍മ​െൻറ്, ബാന്‍ഡേജ്, ബക്കറ്റ്, ഫൈബര്‍ പ്ലേറ്റ് തുടങ്ങിയവയുമാണ് ശേഖരിക്കുന്നത്. ജില്ലയിലാകെ 779 ക്യാമ്പുകളിലായി 52,167കുടുംബങ്ങൾ ഉൾപ്പെടെ 2,58,538 പേരാണ് കഴിയുന്നത്. ഇവർക്കുള്ള സഹായങ്ങള്‍ കലക്ടറേറ്റ്, വനിത ഇന്‍ഡോര്‍ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം എന്നിവിടങ്ങളിലും വിവിധ താലൂക്കുകളിലും ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസിലും എത്തിക്കാം. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ടും എത്തിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 0487 2362424, 85476 10089, 94460 02175.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.