പ്രളയത്തിലും കർമനിരതനായി ട്രാഫിക്​ ഒാഫിസർ

തൃശൂർ: പ്രളയത്തിൽ അകപ്പെട്ട് എറണാകുളത്തെ ഒാഫിസിൽ പോകാനാവാതെ കെ.എസ്.ആർ.ടി.സി മധ്യമേഖല ട്രാഫിക് ഒാഫിസർ വി.എം. താജുദ്ദീൻ കുടുങ്ങി. എന്നാൽ കർമനിരതനായ അദ്ദേഹം തൃശൂരിൽനിന്ന് അഞ്ചു ജില്ലകളിലേക്കുള്ള സർവിസ് നടപടികൾ നിയന്ത്രിച്ചു. തൃശൂർ ചേറ്റുപുഴ സ്വദേശിയായ താജുദ്ദീൻ കഴിഞ്ഞമാസമാണ് മധ്യമേഖല ട്രാഫിക് ഒാഫിസറായി ജോലിക്കയറ്റം ലഭിച്ചത്. നേരത്തെ തൃശൂർ ജില്ല ട്രാഫിക് ഒാഫിസറായിരുന്ന പരിചയത്തിൽ തൃശൂർ ഡിപ്പോയിൽ ഒാഫിസ് തുറക്കുകയായിരുന്നു. ഏനമാവ് ബണ്ട് തുറന്നതോടെ അടുത്തുള്ള കോൾപടവിൽ നിന്നും അദ്ദേഹത്തി​െൻറ വീട്ടിേലക്ക് വെള്ളം കയറുകയായിരുന്നു. കുടുംബത്തെ സഹോദരൻ സക്കീറി​െൻറ ലാലൂരിലെ വീട്ടിൽ സുരക്ഷിതരാക്കിയ ശേഷമാണ് അദ്ദേഹം ജോലിക്ക് എത്തിയത്. തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗതം തൃശൂർ ഒാഫിസിൽ ഇരുന്നാണ് നിർവഹിച്ചത്. എറണാകുളം ഒാഫിസിൽ അദ്ദേഹത്തിന് സഹായികളായി സഹപ്രവർത്തകർ എത്തിചേർന്നിരുന്നു. അവരെയും മധ്യമേഖലയിലെ ജില്ല ഡിപ്പോകളിലെ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ സർവിസ് നടത്താനായി. പ്രളയം ഏറെ ദുരിതം വിതച്ച ഇടുക്കി, തൃശൂർ, എറണാകുളം, ആലപ്പുഴ അടക്കം ജില്ലകളിൽ ഏറെ പണിപ്പെട്ടാണ് സർവിസുകൾ തുടങ്ങാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.