ഗതിമാറിയ ആറാട്ടുപുഴയെ മെരുക്കി

ചേര്‍പ്പ്‌: ആറാട്ടുപുഴയിലെ പൊട്ടിയ ബണ്ടി​െൻറ പുനര്‍നിർമാണം പൂര്‍ത്തിയായി. ആലപ്പുഴയില്‍നിന്നെത്തിയ വിദഗ്‌ധ തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാരുമടക്കം മുന്നൂറോളം പേർ ഒത്തുചേർന്ന് ഗതിമാറിയൊഴുകിയ ആറാട്ടുപുഴയെ മെരുക്കിയാണ് തടയണ നിർമാണം പൂർത്തിയാക്കിയത്. 5000 ചാക്ക്‌ മണല്‍, 100 കവുങ്ങ്‌, 40 തെങ്ങ്‌, രണ്ട്‌ ലോഡ്‌ മുള, 250 ചാക്ക്‌ കട്ടയായ സിമൻറ്‌, ടയറുകള്‍, കല്ല്‌ എന്നിവ തടയണക്കായി ഉപയോഗിച്ചു. പ്രവൃത്തികൾ നിരീക്ഷിക്കാനെത്തിയ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പോലും നാട്ടുകാരുടെ ശ്രമത്തിൽ പങ്കുചേർന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.