ചാലക്കുടി: മലവെള്ളപ്പാച്ചിലിെൻറ ഫലമായി നഗരത്തിലും വീടുകളിലും വന്നടിഞ്ഞ മാലിന്യങ്ങളാണ് ചാലക്കുടിക്കാർക്ക് വെല്ലുവിളിയുയർത്തുന്നത്. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിത്തുടങ്ങിയതോടെ ടണ്‍ കണക്കിന് മാലിന്യമാണ് ഓരോ ഭാഗത്തും പുറന്തള്ളിയിരിക്കുന്നത്. ഉപയോഗശൂന്യമായ ചാക്കുകണക്കിന് ധാന്യങ്ങള്‍, തുണികള്‍, കടലാസുകള്‍, പ്ലാസ്്റ്റിക് പാത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ എന്നിവയാണ് മാലിന്യങ്ങളില്‍ ഭൂരിഭാഗവും. ഇവയെല്ലാം തെരുവിലും പുരയിടങ്ങളുടെ കോണുകളിലും കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് പുറമെ കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും ചത്ത് അളിഞ്ഞ് പരക്കുന്ന ദുര്‍ഗന്ധവും പലയിടത്തും ആരോഗ്യ പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. 35 ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തിക്കൊണ്ടു പോകുന്നതിനിടെ കുന്നുകൂടുന്ന മാലിന്യം സംസ്‌കരിക്കാന്‍ കഴിയാതെ നഗരസഭയും കുഴങ്ങുകയാണ്. ആര്‍മിയുടെയും സന്നദ്ധസംഘങ്ങളുടെയും ഫയര്ഫോഴ്സിെൻറയും സഹായത്തോടെ ഒറ്റപ്പെട്ടവര്‍ക്കായി നടന്ന തിരച്ചില്‍ പൂത്തിയായി. ഭൂരിഭാഗം പേരെയും ക്യാമ്പുകളില്‍ എത്തിച്ച സാഹചര്യത്തില്‍ രണ്ട് ദിവസമായി ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. വീടുകളും സ്ഥാപനങ്ങളും നഗരവും വൃത്തിയാക്കാനുള്ള ശ്രമം ചാലക്കുടിയില്‍ തിങ്കളാഴ്ചയും പുരോഗമിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞാലും ഇവ സംസ്‌കരിക്കാനാവുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മാലിനമായ കിണറുകളാണ് വീട്ടുകാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പലതിലും ജീവികളുടെ ജഡങ്ങളും പ്ലാസ്്റ്റിക് അഴുക്ക് വസ്തുക്കളും കിടക്കുന്നു. ഇതെങ്ങനെ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. നഗരസഭയില്‍നിന്ന് ക്ലോറിനേഷന് വസ്തുക്കള്‍ വിതരണം നടക്കുന്നുണ്ട്. ബുധനാഴ്ചയെങ്കിലുമാവാതെ മാറി താമസിക്കാന്‍ ആകാത്ത സ്ഥിതിയാണ് മിക്കയിടത്തും. വീടുകളില്‍നിന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ നീക്കാനും സംസ്‌കരിക്കാനും നഗരസഭ സഹായിക്കണമെന്നാണ് പലര്‍ക്കും പറയാനുള്ളത്. നശിച്ചത് ഓണവിപണിക്കെത്തിച്ച ഭക്ഷ്യവസ്തുക്കൾ ചാലക്കുടി: പെരുവെള്ളപ്പാച്ചിൽ ചാലക്കുടിയുടെ വ്യാപാരമേഖലയെ മാത്രമല്ല ഭക്ഷ്യമേഖലയെക്കൂടി ഏൽപിച്ച ആഘാതം വളരെ വലുതാണ്. വെള്ളം കയറാത്ത ഒരു സ്ഥാപനവും അവശേഷിക്കുന്നില്ല. മലവെള്ളപ്പാച്ചിലിനൊപ്പം ഓടയിലെ അഴുക്കുവെള്ളവും എത്തി കടകളിലെ തറനിലയുടെ പകുതിയോളം കുതിർത്തി. ഓണം വില്‍പന ലക്ഷ്യമിട്ട് വന്‍തോതില്‍ ശേഖരിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പന്നങ്ങളാണ് നശിച്ചത്. പല കെട്ടിടങ്ങളുടെയും തറനിലയും പാര്‍ക്കിങ് സ്ഥലത്തും വൻ ശേഖരമാണുണ്ടായത്. ഇവയെല്ലാം നശിച്ചു. ചീഞ്ഞ് നാറുന്ന അരിയും കടലയും പയറും സവോളയും ഉരുളക്കിഴങ്ങും ഓരോ കടകളില്‍നിന്ന് മണ്ണ്മാന്തി ഉപയോഗിച്ച് നീക്കുകയാണ്. ഇവയെല്ലാം നീക്കം ചെയ്ത് അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിച്ച് പുതിയ സ്്റ്റോക്ക് എത്തിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. വസ്ത്രങ്ങള്‍, ബേക്കറി ഇനങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങി ഓരോ കടയും വന്‍മാലിന്യക്കൂമ്പാരമാണ്. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞതോടെ ഗ്രാമപ്രദേശത്തെ ചെറിയ കടകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.