ഇന്ധനം എത്തി; വിതരണം പേരിന് മാത്രം

തൃശൂർ: നാല് ദിവസമായി അടച്ചിട്ട ജില്ലയിലെ പെട്രോൾ പമ്പുകൾ ഞായറാഴ്ച പ്രവർത്തിച്ചു തുടങ്ങി. ഞായറാഴ്ച ഉച്ചയോടെ ഇന്ധനവുമായി ടാങ്കറുകൾ എത്തി തുടങ്ങിയെങ്കിലും പക്ഷേ, പലയിടത്തും വിതരണം പേരിന് മാത്രം. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് വരവ് നിലച്ചതും ദുരിതാശ്വാസ പ്രവർത്തനാവശ്യങ്ങൾക്ക് ഇന്ധനം കരുതണം എന്ന നിർദേശം വന്നതുമാണ് വിതരണം പ്രതിസന്ധിയിലായത്. തുടർന്ന് സ്വകാര്യ ബസ് സർവിസുകൾ, ഓട്ടോ ടാക്സി സർവിസുകൾ പോലും നിറുത്തിവെച്ചു. രക്ഷാ പ്രവർത്തന-ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തോടെയാണ് ഇന്ധനം വിതരണം ചെയ്യുന്നത്. അടുത്ത ദിവസത്തോടെ പ്രവർത്തനം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിയെന്ന് പമ്പുടമകൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.