ചേർപ്പും ആറാട്ടുപുഴയും ദുരിതാശ്വാസ ക്യാമ്പിൽ

ചേർപ്പ്: ചേർപ്പിലും ആറാട്ടുപുഴയിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവർ അയ്യായിരത്തിലേറെ പേർ. ആറാട്ടുപുഴ, കരുവന്നൂർ, എട്ടുമുന, ചേർപ്പ്, പടിഞ്ഞാട്ടുമുറി, പെരുമ്പിള്ളിശേരി, ചൊവൂർ, ഊരകം എന്നിവിടങ്ങളിലെ വിവിധ സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പുകൾ, അംഗൻവാടി കെട്ടിടങ്ങൾ എന്നിവിടങ്ങളിലായിട്ടാണ് മുവ്വായിരത്തിലേറെപേർ കഴിയുന്നത്. വിവിധ സന്നദ്ധ സംഘടനകൾ സഹായത്തിനായിട്ടുണ്ട്. ആറാട്ടുപുഴ, ഊരകം ക്ഷേത്രങ്ങളിലെ ഊട്ടുപുരകളും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. ആറാട്ടുപുഴ ബണ്ട് റോഡ് ഒലിച്ച് പോയതാണ് മേഖലയിൽ വെള്ളം കയറാൻ ഇടയാക്കിയത്. ഇത് പുനർനിർമ്മിക്കുന്ന സൈന്യത്തി​െൻറ പ്രവർത്തനം പുരോഗമിക്കുകയാണ്. ആറാട്ടുപുഴ താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂര്‍, അത്തിക്കാവ്, എട്ടുമുന, രാജ, തേവര്‍റോഡ്, മുളങ്ങ്, പള്ളം എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകള്‍ വെള്ളത്തിലാണ്. കരുവന്നൂർ പുഴ ഗതിമാറി ഒഴുകിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ആറാട്ടുപുഴ ക്ഷേത്രനടയില്‍നിന്ന് കരുവന്നൂര്‍ ചെറിയപാലത്തിലേക്കുള്ള ബണ്ടില്‍ രണ്ടിടങ്ങളിലാണ് വിള്ളല്‍ വീണത്. കരുവന്നൂര്‍ പുഴയില്‍നിന്ന് ശക്തമായ വെള്ളപാച്ചിലാണ് തകര്‍ന്ന ഭാഗത്തുകൂടി ഉണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.