കൊടകര: മലവെള്ളപ്പാച്ചിലില്‍ സര്‍വവും നഷ്ടപ്പെട്ടതിെൻറ ഞെട്ടലിൽനിന്ന് കാരിക്കടവ് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ മുക്തമായിട്ടില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് വനത്തിനുള്ളില്‍ മുപ്ലി പുഴയോരത്തെ മലയന്‍ കോളനിയില്‍ ചൊവ്വാഴ്ച അര്‍ധ രാത്രിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വനത്തിനുള്ളിലുണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിനിടയാക്കിയത്. വലിയ ഇരമ്പല്‍ ശബ്്ദം മാത്രമേ പലർക്കും ഓർമയുള്ളൂ. പുഴയോരത്തുള്ള മലയന്‍ വീട്ടില്‍ രതീഷിെൻറ വീട് ഭാഗികമായി പുഴ കവര്‍ന്നു. സമീപത്തുള്ള വിനോദിെൻറ വീടും നശിച്ചു. കോളനിയിലുള്ള 14 വീടുകളില്‍ മിക്കതിലും വെള്ളം കയറി. മിക്ക വീടുകള്‍ക്കു ചുറ്റും എട്ടടിയോളം ഉയരത്തിലാണ് വെള്ളം ഉയർന്നത്. നേരത്തെയും ഇത്തരത്തിലുള്ള ദുരന്തം നേരിട്ടിട്ടുള്ള കാരിക്കടവ് കോളനിക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചതുകൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. ഉടുതുണി ഒഴികെ വീട്ടിനുള്ളിലുണ്ടായിരുന്നതെല്ലാം പുഴ കവര്‍ന്നെടുത്തു. കോളനിയുടെ പ്രവേശന കവാടത്തിലുള്ള ജലസംഭരണിയുടെ മുകളിലും കീഴിലുമായി രാത്രി മുഴുവന്‍ അഭയം തേടിയ ആദിവാസി കുടുംബങ്ങളെ പിറ്റേന്നു രാവിലെ പഞ്ചായത്തംഗം ജോയ് കാവുങ്ങലും വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ പി.ഡി. ഷാജുവിെൻറ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും എത്തിയാണ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. ആനപ്പാന്തം ആദിവാസി കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ആറ്റപ്പിള്ളി റഗുലേറ്ററില്‍ മരങ്ങള്‍ കുടുങ്ങി; കുറുമാലിപുഴയില്‍ നീരൊഴുക്കിനു തടസ്സം കൊടകര: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്ററില്‍ മരങ്ങള്‍ കുടുങ്ങി കിടക്കുന്നത് പുവയിലെ നീരൊഴുക്കിന് തടസ്സമാകുന്നു. മുകളില്‍ നിന്ന് ഒഴുകിവന്ന മുളങ്കൂട്ടവും വലിയ മരത്തടികളുമാണ് റഗുലേറ്ററില്‍ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം പുഴയോരത്തെ ആറ്റപ്പിള്ളി ഭാഗത്തുള്ള വീടുകള്‍ മുങ്ങിപോകാന്‍ ഇടയാക്കിയത് റഗുലേറ്ററില്‍ കുടുങ്ങിയ മരത്തടികള്‍ ഒഴുക്കു തടസ്സപ്പെടുത്തിയതാണെന്ന് കരുതുന്നു. വെള്ളപ്പൊക്കത്തില്‍ ചത്ത മൃഗങ്ങളുടെ ജഡവും റഗുലേറ്ററില്‍ കുടുങ്ങി കിടന്ന് ദുര്‍ഗന്ധം പരത്തുന്നുണ്ട്. മഴ ശക്തിയായാല്‍ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ട് വീണ്ടും വെള്ളപ്പൊക്കകെടുതികള്‍ക്ക് കാരണമാകുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.