തൃശൂർ: പ്രളയത്തിന് ശേഷം പകർച്ചവ്യാധി നേരിടുന്നതിന് ആരോഗ്യമേഖലയിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. വൈദ്യ സഹായം ലഭ്യമാക്കാൻ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾ, എലിപ്പനി, മഞ്ഞപിത്തം, ടൈഫോയ്ഡ്, കോളറ എന്നീ രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ വേണം. വെള്ളമിറങ്ങി വീടുകൾ വൃത്തിയാക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. * മലിനജല സമ്പർക്കം ഒഴിവാക്കാൻ കൈയുറകളും കാലുറകളും ധരിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. * വീടുകളുടെ മെയിൻ സ്വിച്ച് ഒാഫ് ചെയ്തും ജനലുകൾ വാതിലുകൾ തുറന്നിട്ടും ശുചീകരണ പ്രർത്തനവും ആരംഭിക്കണം. * ഇഴ ജന്തുക്കളോ മറ്റ് മൃഗങ്ങളുടെ മൃതദേഹമോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക * ജലം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കുക * ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും ശേഷവും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം * മലിന ജലത്തിൽ ജോലി ചെയ്യുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ആഴ്ചയിൽ ഒരിയ്ക്കൽ ഡോക്സി സൈക്ലിൻ) കഴിക്കണം * മലിന ജലം കെട്ടിക്കിടക്കുന്ന കൊതുക്, കൂത്താടി തുടങ്ങിയവ വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പ്ലാസ്റ്റിക് കുപ്പി, കപ്പ്, കവറുകൾ തുടങ്ങിയവ വെള്ളം കെട്ടി നിൽക്കാതെ നീക്കം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.