ഗുരുവായൂര്‍: ഗുരുവായൂര്‍ -തൃശൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാന്‍ വൈകും. വാക ഭാഗത്ത് കിലോമീറ്ററിലധികം പാതയുടെ അടിയിലെ മണ്ണ് ഒഴുകി പോയതിനാല്‍ പാളം അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് സ്ലീപ്പറുകളില്‍ ഘടിപ്പിച്ച പാളത്തിെൻറ അടിഭാഗത്തെ മണ്ണും കരിങ്കല്‍ ചീളുകളുമെല്ലാം ഒഴുകിപ്പോയി. വെള്ളത്തിെൻറ ഒഴുക്ക് നില്‍ക്കാതെ പാളം ഉറപ്പിക്കാനാവില്ലെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. ഇപ്പോഴത്തെ നിലക്ക് 10 ദിവസത്തിന് ശേഷം മാത്രമേ പണികള്‍ നടത്താനാവൂ. പ്രധാനപാതയിലെ തകരാറുകള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിന് ശേഷം മാത്രമേ പൂങ്കുന്നത്തു നിന്നും ആരംഭിക്കുന്ന ഗുരുവായൂര്‍ പാതയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കൂവെന്നും എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.