തീരമേഖലയിൽ മാനം തെളിഞ്ഞു; നഷ്​ടപ്പെടലി​െൻറ വേദനയിൽ ജനം

കൊടുങ്ങല്ലൂർ: പ്രളയ ദുരന്തത്തി​െൻറ വൻ കെടുതികൾ നിൽനിൽക്കുന്ന തീരമേഖലയിൽ മാനം തെളിഞ്ഞു. കവിഞ്ഞൊഴുകിയ കനോലി കനാലിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയെങ്കിലും യാതനയനുഭവിക്കുന്ന പതിനായിരങ്ങൾക്ക് ആശ്വാസത്തി​െൻറ നെടുവീർപ്പായി മാറിയിട്ടില്ല. നഷ്ടപ്പെടലി​െൻറ സങ്കടങ്ങളും വേദനകളുമാണ് എല്ലായിടത്തും. സ്വന്തം കിടപ്പാടം തേടി പോയവർക്ക് നാശോൻമുഖമായ വീടുകളും ഗൃഹോപകരണങ്ങളും കാണാനായത്. കൃഷിയും, വളർത്ത് ജീവികളും നഷ്ടപ്പെട്ടതി​െൻറ സങ്കടങ്ങൾ വേെറയും. യോഗ്യത സർട്ടിഫിക്കറ്റുകളും ആധാർ- റേഷൻകാർഡ് ഉൾപ്പെടെ രേഖകളും വെള്ളമെടത്തു. അതേസമയം മുൻകരുതലെന്ന നിലയിൽ വീട് വിട്ട് ക്യാമ്പിലെത്തിയവർ ഞായറാഴ്ച മടങ്ങി. ബാക്കിയുള്ളവർക്ക് സമീപ ദിവസങ്ങളിലൊന്നും വീടുകളിലേക്ക് മടങ്ങാനാകില്ല. ക്യാമ്പിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും വീടുകൾ വെള്ളത്തിൽ തന്നെയാണ്. വീടും പരിസരവും മലനീകരിക്കപ്പെട്ടതും അനുബന്ധമായ രോഗഭീഷണിയും അത്യന്തം ഗൗരവമേറിയ പ്രശ്നങ്ങളാണ്. ഇത്തരം സങ്കടങ്ങൾ അഭിമുഖീകരിക്കുന്നവരുടെ പ്രതീകങ്ങളിൽ ഒരാൾ മാത്രമാണ് മതിലകം പടിയൂർ മുഴുവൻ ചേരിൽ തുരുത്തിൽ നിന്ന് സർവവും വിേട്ടാടിയ സിനോജും കുഞ്ഞുമോളും ഉൾപ്പെടുന്ന കുടുംബവും പ്രദേശവാസികളും. കൊടുങ്ങല്ലൂർ താലൂക്കിലെ 118 ദുരിതാശ്വാസ ക്യാമ്പുകളിലും സമാന വേദനകൾ പങ്കുവെക്കുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.