പ്രവൃത്തി ദിനം: ഞായറാഴ്​ച ഹാജരായത്​ 278 ജീവനക്കാര്‍

തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയപ്പോൾ കലക്ടറേറ്റില്‍ ഹാജരായത് 278 ജീവനക്കാര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് കലക്ടര്‍ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. മറ്റ് ഓഫിസുകളിലെ 127 ജീവനക്കാരും റവന്യൂ വകുപ്പിന് കീഴിലെ 151 ജീവനക്കാരും ഹാജരായി. പുറമേ ദുരിതാശ്വാസ ക്യാമ്പുകള്‍, ഹെലിപാഡ് തുടങ്ങിയ ഇടങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും ജീവനക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങ് മാറ്റി തൃശൂർ: മനുഷ്യാവകാശ കമീഷന്‍ തിങ്കളാഴ്ച തൃശൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന സിറ്റിങ്ങ് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി. രാവിലെ 11നാണ് സിറ്റിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.